മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് രാഷ്ട്രീയ വിഷയമല്ല ; സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോൻസൺ മാവുങ്കൽ കേസ് രാഷ്ട്രീയ വാദപ്രതിവാദമായി മാറരുതെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. അങ്ങനെ ഉണ്ടായാൽ യഥാർത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് സുധീരൻ പറഞ്ഞു. മോൻസൺ മാവുങ്കൽ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണം. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും വി.എം സുധീരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മോൻസൺ വിഷയം രാഷ്ട്രീയ വിവാദമാക്കി മാറ്റാൻ ആരും ശ്രമിക്കേണ്ടതില്ല. ഭൂലോക തട്ടിപ്പാണ് പ്രശ്‌നം. കുറ്റവാളി ശിക്ഷിക്കപ്പെടണം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകില്ല. കേരളത്തിലെ ഇന്റലിജൻസ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രകടമാകുന്നത്. മുൻ ഡിജിപിയും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം മോൻസൺ മാവുങ്കലിന്റെ വീട്ടിൽ കയറിയിറങ്ങി. ഇന്റലിജൻസ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും വി.എം സുധീരൻ ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരൻ കുറ്റപ്പെടുത്തി.

അതേസമയം കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടെന്ന് വി.എം സുധീരൻ ആവർത്തിച്ചു. കേരളത്തിലെ കോൺഗ്രസിൽ പല കാര്യങ്ങളിലും തിരുത്തൽ വരേണ്ടതായിട്ടുണ്ട്. ഹൈക്കമാൻഡിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...