ഏത് അന്വേഷണത്തിനെയും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിജിലന്‍സ് അന്വേഷണത്തിനെയും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് വി.ഡി സതീശന്‍. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനെതിരായ വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കുന്ന നിലപാട് കോണ്‍ഗ്രസോ സുധാകരനോ ഒരു കാലത്തും എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്രണ്ണന്‍ കോളേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന ഒരു വാഗ്വാദത്തിന്റെ പശ്ചാത്തലത്തില്‍ സുധാകരനുമായി പിണങ്ങിപോയ അദ്ദേഹത്തിന്റെ ഡ്രൈവറെ കൊണ്ട് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു.

കണ്ണൂര്‍ ഡി.സി.സി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് സുധാകരന്റെ മുന്‍ ഡ്രൈവറായ പ്രശാന്ത് ബാബുവിന്റെ പരാതി. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നാണ് സുധാകരന്‍ പറഞ്ഞത്.

എന്നാല്‍ വിജിലന്‍സ് അന്വേഷണത്തെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഉപയോഗിച്ചാല്‍ തങ്ങള്‍ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സുധാകരനെതിരെ നല്‍കിയ പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന പ്രാഥമിക അന്വേഷണത്തിനു ശേഷം വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഇന്ന് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...