തന്നെ ജയിലില്‍ നിന്ന് പുറത്ത് വിടരുതെന്ന അപേക്ഷയുമായി കൊടും കുറ്റവാളി അഷറഫ് അഹമ്മദ്

For full experience, Download our mobile application:
Get it on Google Play

ബറേലി: തന്നെ ജയിലില്‍ നിന്ന് പുറത്ത് വിടരുതെന്ന അപേക്ഷയുമായി കൊടും കുറ്റവാളി അഷറഫ് അഹമ്മദ്. ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി നേതാവുമായ അതീഖ് അഹമ്മദിന്റെ സഹോദരനാണ് അഷറഫ് അഹമ്മദ്. ജയിലില്‍ നിന്ന് പുറത്തു വിട്ടാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് അഷറഫ് പറയുന്നത്. ജയില്‍ മാറ്റത്തിന് പോലും അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ തന്നെ യുപി പോലീസ് എന്‍കൗണ്ടര്‍ ചെയ്ത് കൊലപ്പെടുത്തും എന്നും അഷറഫ് പറയുന്നു.

കഴിഞ്ഞയാഴ്ച പ്രയാഗ് രാജില്‍ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ് അഷറഫ് അഹമ്മദ്. അതീഖ് അഹമ്മദും കേസില്‍ പ്രതിയാണ്. 2005ല്‍ ബി എസ് പി, എം എല്‍ എ രാജു പാലിന്റെ കൊലപാതകത്തില്‍ ദൃക്‌സാക്ഷിയായിരുന്നു ഉമേഷ് പാല്‍. അതീഖ് അഹമ്മദിന്റെ ഇളയ സഹോദരന്‍ ഖാലിദ് അസീമിനെ അലഹാബാദ് വെസ്റ്റ് മണ്ഡലത്തില്‍ പരാജയപ്പെടുത്തി മാസങ്ങള്‍ക്കകമാണ് രാജു പാല്‍ കൊല്ലപ്പെട്ടത്.രാജു പാല്‍ കൊലക്കേസിലെ മുഖ്യ പ്രതികളാണ് സമാജ് വാദി പാര്‍ട്ടി നേതാക്കളായ അതീഖ് അഹമ്മദും സഹോദരനും മുന്‍ എം എല്‍ എയുമായ അഷറഫ് അഹമ്മദും. കേസിലെ എല്ലാ പ്രതികളും നിലവില്‍ ജയിലിലാണ്. അഷറഫ് ബറേലി ജയിലിലും അതീഖ് സബര്‍മതി ജയിലിലുമാണ് ഉള്ളത്.

ഉമേഷ് പാല്‍ കൊലക്കേസിലെ ഒരു പ്രതിയെ ഉത്തര്‍ പ്രദേശ് പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. പ്രയാഗ് രാജിലെ നെഹ്രു പാര്‍ക്കില്‍ വെച്ചാണ് കേസിലെ പ്രതിയായ അര്‍ബാസ് ഖാനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഇതാണ് അഷറഫ് അഹമ്മദിനെ ഭയപ്പെടുത്തുന്നത്. സ്വന്തം വാഹനത്തില്‍ നിന്നും പുറത്തിറങ്ങവെയാണ് ഉമേഷ് പാലിനെ അക്രമികള്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന് ഏഴ് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...