ഇനി ഉപഭോക്താക്കള്‍ക്ക് പാചകവാതകം ഒടിപി വഴി ; കമ്പനികളുടെ പുതിയ പരിഷ്‌കാരം തട്ടിപ്പ് തടയുന്നതിന്

For full experience, Download our mobile application:
Get it on Google Play

ദില്ലി: എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ ഹോം ഡെലിവറിയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. നവംബര്‍ മുതല്‍ ഗ്യാസ് സിലിണ്ടറുകളുടെ ഹോം ഡെലിവറിയ്ക്ക് ഒടിപി നിര്‍ബന്ധമാകും. പാചക വാതക ഗ്യാസ് സിലിണ്ടറുകള്‍ വീട്ടുപടിയ്ക്കല്‍ എത്തിക്കുന്നതിനുള്ള നടപടിയ്ക്ക് വ്യക്തികള്‍ക്ക് ഒടിപി ലഭിക്കേണ്ടത് നിര്‍ബന്ധമാണ്. ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോകുന്നത് തടയുന്നതിനായാണ് ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് പ്രാബല്യത്തില്‍ വരുത്തുന്നത്. ശരിയായ ഉപഭോക്താവിനെ കണ്ടെത്തി സിലിണ്ടറുകള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയിലെ പത്ത് സ്മാര്‍ട്ട് സിറ്റികളിലാണ് ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് പ്രാബല്യത്തില്‍ വരുന്നത്. ഉപയോക്താക്കള്‍ക്കിടയില്‍ ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് പ്രാവര്‍ത്തികമാകുന്നതിന് അനുസൃതമായി കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരില്‍ പൈലറ്റ് പ്രൊജക്ടായി ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് പ്രാബല്യത്തില്‍ വരുത്തുന്നത് ഗ്യാസ് സിലിണ്ടറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന നടപടി എളുപ്പത്തിലാക്കും. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പറിലാണ് ഒടിപി ലഭിക്കുക. ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ഉപയോക്താക്കള്‍ ഈ കോഡാണ് ജീവനക്കാരെ കാണിക്കേണ്ടത്. തെറ്റായ ഒരാള്‍ക്ക് സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഈ ഒടിപി അധിഷ്ടിത പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ തങ്ങളുടെ വിരങ്ങള്‍ എല്‍പിജി ഡെലിവറി ഡിപ്പാര്‍ട്ട്മെന്റില്‍ നല്‍കിയിട്ടില്ലാത്തവര്‍ക്ക് ‌ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഇതോടെ നവംബര്‍ ഒന്നുമുതല്‍ ഉപയോക്താവിന്റെ വിലാസവും മൊബൈല്‍ നമ്പറും കൃത്യമായിരിക്കണം. എന്നാല്‍ കമേഴ്സ്യല്‍ സിലിണ്ടറുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...