സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. രണ്ടു വര്‍ഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 6.5 ശതമാനത്തില്‍നിന്നു 7% ആയി. 15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 4.75ല്‍നിന്ന് 5% ആക്കി. 3 മാസം (46 ദിവസം മുതല്‍ 90 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25ല്‍നിന്നു 5.5% ആയി.6 മാസം (91 ദിവസം മുതല്‍ 180 ദിവസം വരെ) വരെ നിക്ഷേപങ്ങള്‍ക്ക് 6% ആകും പലിശ.ഒരു വര്‍ഷം (181- 364 ദിവസം) വരെ നിക്ഷേപങ്ങളുടെ പലിശ 6.25% ആയും ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 7% ആയും പലിശ പുതുക്കി. വിവിധ വായ്പകളുടെ പലിശ നിരക്കില്‍ 0.5% വരെ കുറവു വരുത്തി.

വായ്പകളുടെ സ്വഭാവം അനുസരിച്ചാവും പലിശ. കഴിഞ്ഞ വര്‍ഷം ജനുവരിയിലും നിക്ഷേപ, വായ്പ പലിശ നിരക്കുകള്‍ പുതുക്കിയിരുന്നു. പലിശ നിര്‍ണയ സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു നിരക്കുകള്‍ പുതുക്കിയത്. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങളുടെ പലിശ നിരക്കാണ് നിശ്ചയിച്ചത്. സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജനല്‍ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോ‍യീസ് സഹകരണ സംഘങ്ങള്‍, അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌‍മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ പ്രാഥമിക സഹകരണ സംഘങ്ങള്‍‍ക്കാണ് പുതുക്കിയ നിരക്ക് ബാധകം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...