വിവാദകപ്പല്‍ കോര്‍ഡേലിയയിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കോവിഡ് ; മുംബൈല്‍ നിന്ന് കപ്പല്‍ തിരിച്ചയച്ചു

For full experience, Download our mobile application:
Get it on Google Play

പനാജി : മുംബൈ – ഗോവ ആഡംബരക്കപ്പലില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 66 ആയി. കപ്പലില്‍ 2000ത്തോളം പേരാണ് ഉള്ളത്. കപ്പല്‍ ഇന്ന് രാവിലെ ഗോവ തുറമുഖത്തുനിന്ന് മുംബൈയിലേക്ക് തിരിച്ചു. ചില യാത്രികള്‍ ഗോവയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവാത്തതുകൊണ്ടാണ് മുംബൈയിലേക്ക് തിരികെപ്പോകാന്‍ നിര്‍ദേശം നല്‍കിയത്. രോഗബാധിതരായ ഏതാനും യാത്രികര്‍ ഇപ്പോഴും കപ്പലില്‍ത്തന്നെയുണ്ട്. കപ്പലിലെ എല്ലാവരുടെയും സാംപിളുകള്‍ പരിശോധിച്ചിരുന്നു. കപ്പല്‍ ജീവനക്കാരില്‍ ചിലര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനിച്ചത്.

പുതുവല്‍സപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് കപ്പല്‍ ഗോവയിലേക്ക് തിരിച്ചത്. 27 കൊവിഡ് പോസിറ്റീവ് യാത്രികര്‍ കപ്പല്‍ വിടാന്‍ തയ്യാറായില്ലെന്ന് കപ്പലിന്റെ ഉടമകളായ ജെ എം ബക്‌സി കോര്‍പറേഷന്‍ മാനേജര്‍ പെര്‍നുല്‍കര്‍ പറഞ്ഞു. ചിലര്‍ ഗോവയിലെ കൊവിഡ് സെന്ററിലേക്ക് മാറാന്‍ തയ്യാറായി. അവരെ ആരോഗ്യനിരീക്ഷണത്തിലാക്കി. നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചുവിടാന്‍ ജില്ലാ അധികാരികള്‍ നിര്‍ദേശിച്ചത്. കൊര്‍ഡേലിയ കപ്പല്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കപ്പല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കപ്പലിലെ 1471 യാത്രക്കാരും 595 ജീവനക്കാരുമാണ് ഉള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...

ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...