ഫ്രാന്‍സ്: ചൈനയില്‍നിന്നുള്ള വിനോദസഞ്ചാരി കൊറോണ വൈറസ് ബാധിച്ച് ഫ്രാന്‍സില്‍ മരണമടഞ്ഞു. രോഗം സ്ഥിരീകരിച്ച 11പേര്‍ ഫ്രാന്‍സില്‍ ചികില്‍സയിലാണ്. ഇതോടെ ചൈനയ്ക്ക് പുറത്ത് മരിച്ചവരുടെ എണ്ണം നാലായി. ചൈനയില്‍ ഇന്നലെ 139 പേര്‍കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 1630 ആയി. ജപ്പാന്‍ തീരത്തടുത്ത ആഡംബര ക്രൂസ് കപ്പലില്‍ കൊറോണ രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കപ്പലില്‍ 67പേര്‍ക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. കപ്പലിലുള്ള അമേരിക്കന്‍ പൗരന്മാരെ നാളെ ഒഴിപ്പിക്കും. അതിനായി പ്രത്യേകവിമാനം ജപ്പാനിലേക്ക് അയയ്ക്കുമെന്ന് അമേരിക്ക അറിയിച്ചു.
ചൈനയില്‍നിന്നുള്ള വിനോദസഞ്ചാരി കൊറോണ വൈറസ് ബാധിച്ച് യൂറോപ്പില്‍ മരണമടഞ്ഞു
RECENT NEWS
Advertisment