പാറമടയ്‌ക്കെതിരേ പ്രതിഷേധിച്ച നാട്ടുകാരെ കമ്പം മേട് സി.ഐ മര്‍ദ്ദിച്ചു ; ആറുപേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : പാറമടയ്‌ക്കെതിരേ പ്രതിഷേധിച്ച നാട്ടുകാരെ കമ്പം മേട്‌  സി.ഐ മര്‍ദ്ദിച്ചുവെന്ന് പരാതി.  ഇടുക്കി നെടുങ്കണ്ടം കൂട്ടാറിന് സമീപം അല്ലിയാറില്‍ പാറമടയ്‌ ക്കെതിരേ  പ്രതിഷേധിച്ച നാട്ടുകാരെയാണ് പോലീസ് മുറയില്‍ സി.ഐ നേരിട്ടത്.  മര്‍ദ്ദനമേറ്റ വയോധിക ഉള്‍പ്പടെ ആറുപേര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. പാറമടയില്‍ നിന്നും അതിരാവിലെ കല്ലുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞതാണ്  പോലിസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിനു കാരണം.

പത്ത് മെട്രിക് ടണ്‍ കല്ലുമാത്രം ഖനനം ചെയ്യാനാണ് പാറമടയ്ക്ക് അനുമതിയുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ രാവിലെ അഞ്ചുമണിക്ക് ഖനനവും കല്ലുനീക്കലും ആരംഭിക്കാറുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് രാവിലെ അഞ്ചരയ്ക്ക് നാട്ടുകാര്‍ പാറമടയില്‍ നിന്ന് കല്ല് കൊണ്ടുവന്ന വാഹനം തടഞ്ഞിട്ടത്. തുടര്‍ന്ന് പോലിസ് നാട്ടുകാരുമായി നടത്തിയ അനുനയ ചര്‍ച്ചയ്ക്ക് ഒടുവില്‍ സ്‌കൂള്‍ സമയമായ പത്തുമണിക്ക് ശേഷം കല്ല് കൊണ്ടുപോവാന്‍ അനുവദിക്കാമെന്ന് നാട്ടുകാര്‍ സമ്മതിച്ചു.

ഇതിനിടയില്‍ സംഭവ സ്ഥലത്തെത്തിയ കമ്പം മേട്‌  സിഐ നാട്ടുകാര്‍ക്ക് നേരെ അധിക്ഷേപ വാക്കുകള്‍ ചൊരിയുകയും വയോധികയെ അടക്കം മര്‍ദിക്കുകയായിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പ്രതിരോധം സൃഷ്ടിച്ചു. ചിലരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലിസ് ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും സിഐ മര്‍ദനം തുടര്‍ന്നു. വയോധിക ഉള്‍പ്പടെ നാട്ടുകാരില്‍ ആറുപേര്‍ക്കാണ് പരിക്കേറ്റത്. സമരം തുടരാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...