തിരുവല്ല : കൊറോണ(കോവിഡ്-19) ബോധവത്ക്കരണത്തിനായി തെരുവു നാടകവുമായി തിരുവല്ല താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ മുന്നിട്ടിറങ്ങി. തിരുവല്ല മുനിസിപ്പാലിറ്റി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എം.ജി.എം. സ്‌കൂള്‍ ഗ്രൗണ്ട്, മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് തെരുവുനാടകം അരങ്ങേറിയത്. ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം ഹെഡ്നേഴ്സ് ലേഖാമോള്‍, നഴ്സിംഗ് സൂപ്രണ്ട് ഉഷാ രാജഗോപാല്‍ എന്നിവരാണ് ബോധവത്ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കിയത്.
കൊറോണ : ബോധവത്കരണവുമായി തിരുവല്ല താലൂക്കാശുപത്രി ജീവനക്കാര്‍
RECENT NEWS
Advertisment