കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -ഏപ്രില്‍ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (14) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഏഴു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. രോഗബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആശുപത്രി ഐസൊലേഷനില്‍ ഉണ്ടായിരുന്ന ആരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. വീടുകളില്‍ 107 പ്രൈമറി കോണ്‍ടാക്ടുകളും, 131 സെക്കന്‍ഡറി കോണ്‍ടാക്ടുകളും, നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 1079 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും ഡല്‍ഹി നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 151 പേരെ നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 5920 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്

ജില്ലയില്‍ നിന്ന് ഇന്ന് അയച്ച 152 സാമ്പിളുകള്‍ ഉള്‍പ്പെടെ നാളിതുവരെ ആകെ 2602 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്  സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 1972 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 487 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 142 ടീമുകള്‍ ഇന്ന് ആകെ 6859 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 6365 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 53 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 98 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന്  കോളുകള്‍ ഒന്നും ലഭിച്ചിട്ടില്ല. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന്  25 കോളുകള്‍ ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  329 കോളുകള്‍ നടത്തുകയും, 24 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന്  ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 4069 വീടുകള്‍ സന്ദര്‍ശിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 31 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 10 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും, 20 കോളുകള്‍ മെഡിക്കല്‍/ നോണ്‍മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കൂടാതെ കോള്‍ സെന്ററില്‍ നിന്ന് ക്വാറന്റൈനില്‍ ഉളളവരുമായി ബന്ധപ്പെടുന്നതിന് 93 കോളുകള്‍ നടത്തി.

രണ്ടു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശീലന പരിപാടികളില്‍ എട്ട് ഡോക്ടര്‍മാര്‍ക്കും, 23 നഴ്‌സുമാര്‍ക്കും, 14 മറ്റ് വിഭാഗം ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ആകെ 45 പേര്‍ക്ക് പരിശീലനം നല്‍കി. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റം ആരംഭിച്ചു. 9015978979 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഹിന്ദി, ബംഗാളി, തമിഴ്, ഭാഷകളില്‍ വിവരങ്ങള്‍ ആരായാം. സിസ്റ്റത്തില്‍ ഇന്ന്  10 കോളുകള്‍ ലഭിച്ചു.(ഹിന്ദി – ആറ്, ബംഗാളി – മൂന്ന്, തമിഴ് – ഒന്ന്) ക്വാറന്റൈനില്‍ ഉളളവരില്‍ നിന്നും നാല് നോണ്‍ മെഡിക്കല്‍, ആറ് മെഡിക്കല്‍ കോളുകള്‍ ലഭിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്‌പ്പമംഗലത്ത് എട്ട് പേരുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ...

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

0
വെമ്പായം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ....

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിപിആർ തയ്യാറാക്കിയതിലും വൻ തട്ടിപ്പ്

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ തട്ടിപ്പിൽ കൂടുതൽ കള്ളക്കളികൾ പുറത്ത്. ഡിപിആർ തയ്യാറാക്കിയതിലും...

റെയിൽവേ സ്റ്റേഷൻ വഴി 1.36 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമം ; പശ്ചിമ ബംഗാൾ...

0
റാന്നി : ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പശ്ചിമ ബംഗാൾ...