കൊറോണ – പത്തനംതിട്ട ; കോള്‍സെന്ററുകള്‍ 24 മണിക്കൂറും – 1077 (ടോള്‍ ഫ്രീ), 0468 2228220, 0468 2322515, 9188293118, 9188803119

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കോവിഡ് 19 രോഗബാധാ പ്രതിരോധവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും സജീവമായി കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു.

0468 2228220 എന്ന ഡി.എം.ഒയുടെ കോള്‍ സെന്ററും ടോള്‍ ഫ്രീ നമ്പരായ 1077, 0468 2322515, 9188293118, 9188803119 എന്നീ ജില്ലാ ഭരണകൂടത്തിന്റെ കോള്‍സെന്ററും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ ഹെല്‍ത്ത് സ്റ്റാഫുകളും നഴ്‌സുമാരും ഇലന്തൂര്‍ ജനറല്‍ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡി.എം.ഒയുടെ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്.

കൊറോണ രോഗബാധ സംശയിക്കുന്നവര്‍ക്കും വിദേശത്തുനിന്ന് എത്തുന്നവര്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നവര്‍ക്കും സംശയങ്ങള്‍ ദുരീകരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും ഈ കണ്‍ട്രോള്‍ റൂം നമ്പരില്‍ വിളിക്കാം.
രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച വഴികള്‍ ഏതൊക്കെയെന്നും ഇവിടെ അറിയിക്കാം. ഇവിടെ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചു രോഗബാധിതര്‍ സഞ്ചരിച്ച വഴികളുടെ മാപ്പുകളും തയാറാക്കുന്നുണ്ട്. മാപ്പിലെ സ്ഥലവും സമയവും അനുസരിച്ച് അതേ സമയം ആ സ്ഥലങ്ങളില്‍ എത്തിയവരുടെ സംശയങ്ങള്‍ കോള്‍ സെന്റര്‍ വഴി പരിഹരിക്കാനാകും. ഡോ.നിരണിന്റെ നേതൃത്വത്തിലാണു കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ കൊറോണ ഭീതി അകറ്റാമെന്ന് ഡി.എം.ഒ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...