ശബരിമല സന്ദര്‍ശനം തീര്‍ഥാടകര്‍ നീട്ടിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ ശബരിമല സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു. മാസപൂജയ്ക്കായി ശബരിമല നടതുറക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ അഭ്യര്‍ഥന. അടുത്ത മാസപൂജയിലേക്ക് തീര്‍ഥാടനം മാറ്റിവയ്ക്കണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പരിമിതമായ ഉദ്യോഗസ്ഥരെ മാത്രമേ നിയോഗിച്ചിട്ടുള്ളു. സൗകര്യങ്ങള്‍ മാത്രമേ നിലവിലുള്ളു. നിലവിലെ സ്ഥിതി മനസിലാക്കാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു തീര്‍ഥാടകര്‍ ആരെങ്കിലും എത്തിയാല്‍ രണ്ടു തെര്‍മല്‍ സ്‌കാനറിന്റെ സഹായത്തോടെ പനിയോ മറ്റോ ഉണ്ടോ എന്നുള്ളത് പരിശോധിക്കാന്‍ ഡോക്ടര്‍ ഉള്‍പ്പെട്ട ഹെല്‍ത്ത്, റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പനിപോലെയുള്ള ലക്ഷണങ്ങള്‍ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം ചികിത്സ ആവശ്യമുള്ളവര്‍ക്ക് സൗകര്യമൊരുക്കും. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയാണു തെര്‍മല്‍ സ്‌കാനര്‍ ലഭ്യമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...