കൊവിഡ് കേസുകൾ ഉയരുന്നു ; 6155 പുതിയ രോഗികള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. കൊവിഡ് കേസുകളുടെ എണ്ണത്തിലും നേരിയ വര്‍ധനയുണ്ടായി. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6155 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധനയാണ് രോഗികളുടെ എണ്ണത്തിലുണ്ടായതെങ്കിലും പോസിറ്റിവിറ്റി നിരക്കില്‍ വലിയ വ്യത്യാസമുണ്ട്. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കൂടി.

കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്നലെ ഉന്നതതല യോഗം നടത്തിയിരുന്നു. കൊവിഡ് -19 മാനേജ്മെന്റിനുള്ള തയ്യാറെടുപ്പുകളും വാക്സിനേഷന്റെ പുരോഗതിയുമുള്‍പ്പെടെയുളള കാര്യങ്ങള്‍ യോഗത്തില്‍ മന്‍സുഖ് മാണ്ഡവ്യ അവലോകനം ചെയ്തു. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഡോ.മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് പരിശോധനയിലും ജീനോം സീക്വന്‍സിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 10, 11 തീയതികളില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...