വായിൽ തോന്നിയത് കോതക്ക് പാട്ടാക്കുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നത് തന്നെ എനിക്ക് നാണക്കേടാണ് ; കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അരിക്കൊമ്പനാണെന്ന് വിചാരിച്ചാണ് ബി.ജെ.പി പിടിച്ചതെന്നും എന്നാൽ പിടിച്ചത് കുഴിയാനായാണന്ന് കാണാനിരിക്കുന്നതേയുള്ളുവെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ‘അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എന്നാൽ അദ്ദേഹം വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ലെന്നതാണ് സത്യം’. അനിൽ ആന്റണിക്ക് ശേഷം കെ. സുധാകരനായിരിക്കും ബി.ജെ.പിയിലേക്ക് പോകുന്നതെന്ന എം.വി ജയരാജന്റെ പ്രസ്താവനയോട് രൂക്ഷ പ്രതികരണമാണ് കെ. സുധാകരൻ നടത്തിയത്.

‘എം.വി ജയരാജനാണല്ലോ എന്റെ രാഷ്ട്രീയ ഗുരു. അദ്ദേഹമാണല്ലോ തീരുമാനിക്കുന്നത്. ആദ്ദേഹം പറയുന്നത് പോലെ അനുസരിക്കുകയല്ലേ എനിക്ക് മാർഗമുള്ളൂ. വായിൽ തോന്നിയത് വിളിച്ചുപറയുന്നത് കോതക്ക് പാട്ടെന്ന് പറയുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നത് തന്നെ എനിക്ക് നാണക്കോടാണ്’. സുധാകരൻ പറഞ്ഞു. അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിൽ നിന്നുതന്നെ എ.കെ ആന്റണിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന വാർത്ത താൻ അറിഞ്ഞില്ലെന്നും അങ്ങനെയൊന്നുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി എ.കെ ആന്റണി ചെയ്ത ത്യാഗേജ്വലമായ ജീവിതവും പ്രവർത്തനവും ആർക്കും മറക്കാൻ സാധിക്കില്ല. കോൺഗ്രസ് ചരിത്രത്തിൽ അത് എന്നും തിളങ്ങുന്ന അധ്യായമാണ്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കോൺഗ്രസ് അതിനെ ശക്തിയുക്തം എതിർക്കും. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയുമെടുക്കുx സുധാകരൻ കൂട്ടിച്ചേർത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...