ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയും  മന്ത്രിയുമായ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.

ബ്രിട്ടണില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്‍റെ രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു.

മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താന്‍ ആരോഗ്യവിദഗ്ധര്‍ ശ്രമിച്ചുവരികയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ബ്രിട്ടണില്‍ നിലവില്‍ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത്. 370 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...