കൊറോണ – പത്തനംതിട്ട ; സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വനിതാ കമ്മീഷന്‍ അദാലത്തുകള്‍ മാറ്റിവച്ചു
കേരള വനിതാ കമ്മീഷന്‍ മാര്‍ച്ച് മാസത്തില്‍ വിവിധ ജില്ലകളില്‍ നടത്താനിരുന്ന അദാലത്തുകള്‍ മാറ്റിവച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോട്ടയം, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ വിവിധ തീയതികളില്‍ നടത്താനിരുന്ന അദാലത്തുകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ അറിയിച്ചു. പ്രകൃതി പഠന ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള, വനത്തിനുള്ളില്‍ ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. നിലവില്‍ മാര്‍ച്ച് 31 വരെയാണ് നിരോധനം.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍, വനാതിര്‍ത്തി പങ്കിടുന്നതും സഞ്ചാരികള്‍ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍മാരും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും എല്ലാവിധ മുന്‍കരുതലുകളും എടുക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പരിശീലനം/സ്‌ക്രീനിംഗ് ഉണ്ടായിരിക്കുന്നതല്ല
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നുള്ള ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ക്ക റൂട്ട്സില്‍ മാര്‍ച്ച് 12 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, നോര്‍ക്ക പുനരധിവാസ പദ്ധതി , സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം/സ്‌ക്രീനിംഗ് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്ന് ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഫിറ്റ്‌നെസ് സെന്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം
ജില്ലയില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഫിറ്റ്‌നെസ് സെന്ററുകളുടെയും ജിംനേഷ്യങ്ങളുടെയും പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു.

റവന്യു അദാലത്ത് മാറ്റിവച്ചു
ജലഅതോറിറ്റി തിരുവല്ലയില്‍ ഈ മാസം 17ന് നടത്താനിരുന്ന ജില്ലാതല റവന്യു അദാലത്ത് മാറ്റിവച്ചതായി ജലഅതോറിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

റവന്യു റിക്കവറി മേളകള്‍ മാറ്റിവച്ചു
ജില്ലയില്‍ കൊറോണ വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിനുവേണ്ടി എല്ലാ പൊതുപരിപാടികളും താത്ക്കാലികമായി റദ്ദ് ചെയ്ത സാഹചര്യത്തി ല്‍ റവന്യു റിക്കവറി കേസുകള്‍ തീര്‍പ്പാക്കുന്നതിന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള ബാങ്ക് മേളകള്‍ മാറ്റിവച്ചതായി ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

അഭിമുഖം മാറ്റിവച്ചു
ജില്ലയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ 12നും 13നും നടത്താനിരുന്ന കാഷ്വല്‍ തൊഴിലാളികളുടെ അഭിമുഖം ഏപ്രി ല്‍ 16, 17 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ ആഫീസര്‍ അറിയിച്ചു.

ഇന്റര്‍വ്യൂ മാറ്റിവച്ചു
വനിതാ വികസന കോര്‍പ്പറേഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 12ന് നടത്താനിരുന്ന ഗുണഭോക്താക്കളുടെ ഇന്റര്‍വ്യൂ ജില്ലയില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാറ്റിവച്ചതായി മേഖലാ മാനേജര്‍ അറിയിച്ചു.

കോന്നി ആനക്കൂടില്‍ സന്ദര്‍ശകര്‍ക്ക് അനുമതിയില്ല
കൊറോണ ജാഗ്രതയുടെ ഭാഗമായി അടവി ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മുണ്ടോമൂഴി കുട്ടവഞ്ചി സവാരിയും കോന്നി ആനക്കൂടും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിതകാലത്തേക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...