ഇറ്റലിയില്‍ നിന്നു വന്ന റാന്നിക്കാരുടെ മകള്‍ക്കും മരുമകനും മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇറ്റലിയില്‍ നിന്നു വന്ന റാന്നിക്കാരുടെ മകള്‍ക്കും മരുമകനും മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നാലുപേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംസ്ഥാനത്ത് ആകെ 12 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലില്‍ നിന്ന് പത്തനംതിട്ട റാന്നിയിലെത്തിയ ശേഷം കോവിഡ് 19 സ്ഥിരീകരിച്ച മൂന്നംഗ കുടുംബത്തോട് അടുത്ത് ഇടപഴകിയ ആറുപേര്‍ക്കാണ് രോഗം വന്നത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇവരെ കൂട്ടിക്കൊണ്ടു വരാന്‍ പോയ കോട്ടയത്തുകാരായ രണ്ട് ബന്ധുക്കള്‍ക്ക് കോവിഡ് 19 പിടിപെട്ടു. പത്തനംതിട്ടയില്‍ താമസിക്കുന്ന വൃദ്ധമാതാപിതാക്കള്‍ക്കും ഇറ്റലിയില്‍ നിന്ന് എത്തിയവരില്‍ നിന്ന് രോഗം പകര്‍ന്നിട്ടുണ്ട്. ഇവരുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് കോട്ടയം മെഡിക്കല്‍കോളജിലാക്കി.

റാന്നിയില്‍ തന്നെയുള്ള രണ്ട് ബന്ധുക്കളെ ഈ കുടുംബം സന്ദര്‍ശിച്ചിരുന്നു. അവര്‍ക്കും രോഗം ബാധിച്ചു. ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗബാധിതരില്‍ മൂന്നംഗ കുടുംബവും കൊച്ചിലെത്തിയ കുട്ടിയടക്കം നാലുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും ബാക്കി എട്ടുപേര്‍ അവരുമായി ബന്ധം പുലര്‍ത്തിയവരുമാണ്. ഇന്നു പുതുതായി 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 149 പേര്‍ ആശുപത്രിയിലും 967 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 807 സാംപിളുകള്‍ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 717 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. ബാക്കിയുളളവ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...