കണ്ണൂരില്‍ ഒരു വീട്ടിലെ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധിക്കാൻ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഷാര്‍ജയില്‍ നിന്നെത്തിയ 11 വയസുകാരനുമായുള്ള സമ്പര്‍ക്കം വഴി കണ്ണൂരില്‍ ഒരു വീട്ടിലെ ഏഴ് പേര്‍ക്ക് കൊവിഡ് ബാധിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധിക്കാനും തീരുമാനമായി. ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളടക്കമുള്ളവര്‍ ആശുപത്രിയിലായി. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച 81 വയസുകാരന്‍ ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ്. ഇതോടെയാണ് ഇവരുടെ കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സ്രവ പരിശോധന നടത്തണമെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

അതേസമയം കൊവിഡ് പരിശോധനയുമായി ചില സ്വകാര്യ ആശുപത്രികള്‍ സഹകരിക്കുന്നില്ലെന്നും ഇത് തുടര്‍ന്നാല്‍ കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലും രോഗബാധ സംശയിക്കുന്നവര്‍ എത്തുമ്പോള്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ രണ്ട് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം മാഹി ചെറുകല്ലായി സ്വദേശിയായ 71 കാരന് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രികള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന  വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...