തിരുവനന്തപുരം: കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികളുമായി കെ.എസ്.ആര്.ടി.സി. സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും കഴുകി അണുവിമുക്തമാക്കിയ ശേഷമാകും ഇനി സര്‍വീസ് നടത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജീവനക്കാര്‍ മാസ്കും സാനിറ്റൈസറുകളും കര്‍ശനമായും ഉപയോഗിച്ചിരിക്കണം. അന്തര്‍സംസ്ഥാന സര്‍വ്വീസുകളില്‍ സംസ്ഥാന അതിര്‍ത്തികളിലാകെ 24 പോയിന്റുകളില്‍ പോലീസിന്റെ നേത്യത്വത്തില്‍ മെഡിക്കല്‍ ടീമുകള്‍ യാത്രക്കാരെ പരിശോധിക്കും.
കോവിഡ്-19 : എല്ലാ കെ.എസ്.ആര്.ടി.സി ബസുകളും കഴുകി അണുവിമുക്തമാക്കും
RECENT NEWS
Advertisment