കൊവിഡിനു ശേഷം 50 ശതമാനം ജോലികൾ ഇല്ലാതായേക്കും ; ഇൻറർനാഷണൽ ലേബേഴ്സ് ഓർഗനൈസേഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡിനു ശേഷം ലോകത്തിന്റെ  സ്ഥിതിഗതികൾ അത്ര എളുപ്പമാകില്ല. മൊത്തം തൊഴിൽശക്തിയുടെ 50 ശതമാനവും വെല്ലുവിളി നേരിടുമെന്നാണ് ഇൻറർനാഷണൽ ലേബേഴ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അസംഘടിത മേഖലയിലാകും പ്രതിസന്ധി കൂടുതൽ രൂക്ഷമാവുക. തൊഴിൽ സമയത്തിലെ കുറവും വെല്ലുവിളി ഉയർത്തും. വരുമാനം കുത്തനെ ഇടിയും.

ലോകമെമ്പാടും റീട്ടെയ്ൽ, നിർമ്മാണ രംഗങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഏകദേശം 43 കോടി സ്ഥാപനങ്ങളാണ് കൊറോണ മൂലമുള്ള പ്രതിസന്ധി നേരിടുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തന്നെ കൊറോണയ്ക്ക് ശേഷം നേരിടേണ്ടതായി വന്നേക്കും. ലോകത്തെ 330 കോടി ജോലിക്കാരിൽ 200 കോടിയിൽ അധികം പേരും ജോലി ചെയ്യുന്നത് അസംഘടിത മേഖലയിലാണ്. ഇതിൽ 160 കോടിയോളം പേരുടെ വരുമാനത്തെ കൊറോണ ഇതോടകം ബാധിച്ചു കഴിഞ്ഞു.

മിക്കവരുടെയും വരുമാനം കൊറോണ പൊട്ടിപ്പുറപ്പെട്ട ആദ്യമാസം തന്നെ 60 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതിൻറെ അർത്ഥം അവർക്കിടയിലെ ദാരിദ്ര്യവും വർധിച്ചു എന്നു തന്നെയാണ്. അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെ മൊത്തം തൊഴിൽ സമയം 12 ശതമാനത്തിൽ അധികം കുറഞ്ഞിട്ടുണ്ട്. സെൻട്രൽ യൂറോപ്പിലും സമാനമാണ് സ്ഥിതി. തൊഴിൽ സമയം കുറയുന്നത് വരുമാനത്തിലും ഇടിവുണ്ടാക്കും.

The post കൊവിഡിനു ശേഷം 50 ശതമാനം ജോലികൾ ഇല്ലാതായേക്കും ; ഇൻറർനാഷണൽ ലേബേഴ്സ് ഓർഗനൈസേഷൻ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...