സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ല : ടി. പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ. ദേശീയ ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിച്ചാലും അടുത്ത ദിവസം മദ്യശാലകൾ സംസ്ഥാനത്ത് തുറക്കുന്നതിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട കാര്യങ്ങളാണ് ബിവറേജസ് കോർപ്പറേഷൻ എംഡിയുടെ ഉത്തരവിൽ ഉള്ളതെന്നും മന്ത്രി വിശദീകരിച്ചു. സംസ്‌ഥാനത്തെ ബിവറേജസ് കൺസ്യൂമർ ഫെഡ് മദ്യ ശാലകളും ബാറുകളും തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ടി. പി രാമകൃഷ്ണൻ കൊച്ചിയിൽ വ്യക്തമാക്കിയത്.

മെയ് 3 ഞായറാഴ്ച അര്‍ദ്ധരാത്രി വരെയാണ് നിലവില്‍ ലോക്ഡൗണിന്റെ  കാലവധി. ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചാല്‍ തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ വഴിയൊരുങ്ങും. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചാണ് ബിവറേജ്സ് കോര്‍പ്പറേഷന്‍ എംഡി ഉത്തരവിറക്കിയത്. എല്ലാ മദ്യവലി‍പ്പന ശാലകളും വെയര്‍ഹൗസ് പരിസരവും അണുവിമുക്തമാക്കണം. എല്ലാ ജിവനക്കാര്‍ക്കും മാസ്കും ഗ്ലൗസും സാനിറ്റൈസറും ഉപയോഗിക്കണം. ഇതിനുള്ള ചെലവ് അതാത് യൂണിറ്റുകള്‍ വഹിക്കണം. മദ്യം വാങ്ങാനെത്തുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കണം. സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം തുടങ്ങിയവയാണ് പത്തിന നിര്‍ദ്ദേശങ്ങളുടെ പട്ടികയിൽ ഉള്ളത്.

ലോക് ഡൗണ്‍ ഇളവ് വന്നാലുടന്‍ മദ്യ വി‍പ്പനശാലകളുടെ പ്രവര്‍ത്തനം വെയര്‍ഹൗസ് മാനേജര്‍മാരും  വില്‍പ്പനശാലകളുടെ ചുമതലയുള്ളവരും ഉറപ്പവരുത്തണമെന്നും ബെവ്കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു. ബിവറേജസ് കോര്‍പ്പറേഷന് മദ്യം വിതരണം ചെയ്യുന്ന കമ്പിനികളുടെ ലൈസന്‍സ് പുതുക്കാനുള്ള കാലവധി അടുത്തമാസം 31 വരെ നീട്ടാനും തീരുമാനമായി.

The post സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ല : ടി. പി രാമകൃഷ്ണൻ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍...

0
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍...

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...