Wednesday, April 2, 2025 12:59 pm

കൊളംബിയയില്‍ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ: കൊളംബിയയില്‍ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്ന് സംശയിക്കുന്നതായി ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു. കൂടുതല്‍ പഠനം ആവശ്യമുള്ള വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ പെടുത്താവുന്നതാണ് ഇതെന്നും ഡബ്ല്യൂഎച്ച്‌ഒ പ്രതിവാര വാര്‍ത്താ ബുള്ളറ്റിനില്‍ പറഞ്ഞു.

കൊളംബിയയ്ക്കു പുറമേ മറ്റു തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും എംയു വകഭേദം കണ്ടെത്തിയിട്ടുണ്ട്. എംയു എന്ന് അറിയപ്പെടുന്ന പുതിയ വകഭേദത്തിന്റെ ഔദ്യോഗികമായി പേരു നല്‍കിയിട്ടുള്ളത് ബി 1.621 എന്നാണ്. പല തവണ വകഭേദം സംഭവിച്ച എംയു വാക്സിനെ പ്രതിരോധിക്കുമെന്നാണ് കരുതുന്നതെന്ന് ബുള്ളറ്റിന്‍ പറയുന്നു.

അതിവേഗം വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നതിനിടയിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. വാക്സിനേഷന്‍ വേഗത്തിലാക്കി കോവിഡിനെ കീഴടക്കാനുള്ള ശ്രമങ്ങള്‍ക്കു പുതിയ വകഭേദങ്ങള്‍ ഉണ്ടാവുന്നതു തിരിച്ചടിയാവുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു ; എതിർപ്പുമായി പ്രതിപക്ഷം

0
ന്യൂഡൽഹി: വഖഫ് നിയമ ഭേദ​ഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി കിരൺ...

നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി ചൈത്രമാസ പൊങ്കാല സമർപ്പിച്ചു

0
തിരുവല്ല : നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി...

കോന്നിയിലെ വനങ്ങളിൽ ഇനി മൂട്ടിപ്പഴത്തിൻ്റെ മാധുര്യം നിറയും

0
കോന്നി : കോന്നിയുടെ വനഭംഗിക്ക് മാറ്റുകൂട്ടുവാൻ ഇനി മൂട്ടിപ്പഴത്തിൻ്റെ മാധുര്യവും...

ഡിവൈഎഫ്ഐ പുറമറ്റം മേഖലാ കമ്മിറ്റി ദാഹജലവിതരണം നടത്തി

0
പുറമറ്റം : ഡിവൈഎഫ്ഐ പുറമറ്റം മേഖലാ കമ്മിറ്റി ദാഹജലവിതരണം നടത്തി....