Saturday, April 19, 2025 11:03 pm

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍: കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ്-19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നില്‍ക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്.

പലതരം വവ്വാലുകളില്‍നിന്നു ഗവേഷകര്‍ നോവല്‍ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതില്‍ സാര്‍സ് കോവ്-2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളില്‍ കാണപ്പെട്ട ചെറിയ വവ്വാലുകളില്‍നിന്നു മേയ് 2019 മുതല്‍ നവംബര്‍ 2020 വരെയുള്ള കാലയളവിനിടെയാണു സാമ്പിളുകള്‍ ശേഖരിച്ചത്- ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജൂണ്‍ 2020ല്‍ തായ്‌ലന്‍ഡില്‍നിന്നു ശേഖരിച്ച സാര്‍സ് കോവ്-2 വൈറസ് സാമ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ വവ്വാലുകള്‍ക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുമെന്നും ചില ഇടങ്ങളില്‍ ഇതു വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. നിലവിലെ കോവിഡ് വ്യാപനത്തിനു കാരണമായ വൈറസുകളോടു വളരെ സാദൃശ്യമുള്ള വൈറസിനെ ഇതില്‍നിന്നു കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാരസെറ്റമോൾ അമിത ഉപയോഗം കരളിന് ദോഷമെന്ന് ഡോ. പളനിയപ്പൻ മാണിക്കം

0
പാരസെറ്റമോൾ ജെംസ് മിഠായി പോലെ കഴിക്കുന്ന ഇന്ത്യക്കാർ, അമിത ഉപയോഗം കരളിന്...

മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍

0
ദില്ലി: രാത്രി മദ്യപിച്ച് വീട്ടിലെത്തി മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത സംഭവത്തിൽ...

വിവാഹ വേദിയിൽ വെച്ച് വരന് തോന്നിയ സംശയം ; വിവാഹത്തിൽ നിന്നൊഴിഞ്ഞ് 22കാരൻ

0
ഷാംലി: വിവാഹ വേദിയിൽ വെച്ച് വരന് തോന്നിയ സംശയം വധുവിന്റെ മൂടുപടം...

വർഷങ്ങളായി ഒളിവിലായിരുന്ന അബ്കാരി കേസ് പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി

0
പത്തനംതിട്ട: വർഷങ്ങളായി ഒളിവിലായിരുന്ന അബ്കാരി കേസ് പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി...