15 മിനിറ്റിനുള്ളില്‍ തന്നെ ഫലം അറിയാo ; കൊറോണ ടെസ്റ്റിംഗ് കിറ്റ് വിപണിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പുതിയ കൊറോണ ടെസ്റ്റിംഗ് കിറ്റ് വിപണിയിലേക്ക്. റോച്ചെ ഇന്ത്യ പുറത്തിറക്കുന്ന കിറ്റ് ഉപയോഗിച്ച്‌ ആളുകള്‍ക്ക് വീട്ടില്‍ നിന്നു തന്നെ കൊറോണ ഫലം അറിയാന്‍ സാധിക്കും. 15 മിനിറ്റിനുള്ളില്‍ തന്നെ ഫലം അറിയാനാവും എന്നതാണ് റോച്ചെ ഇന്ത്യയുടെ ഹോം ടെസ്റ്റിംഗ് കിറ്റിന്റെ പ്രധാന സവിശേഷത. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അംഗീകരിച്ചിട്ടുള്ളതാണ് ടെസ്റ്റിംഗ് കിറ്റ്.

കിറ്റ് ഉപയോഗിച്ച്‌ ആളുകള്‍ക്ക് പ്രത്യേക പരിശീലനമോ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമോ ഇല്ലാതെ വീട്ടില്‍ തന്നെ സ്വയം പരിശോധന നടത്തി ഫലം നോക്കാം. ഒമിക്രോണ്‍ ഉള്‍പ്പടെയുള്ള കൊറോണ വകഭേദങ്ങള്‍ കിറ്റ് ഉപയോഗിച്ച്‌ തിരിച്ചറിയാനാവും. മറ്റ് ടെസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് മൂക്കിന്റെ മുന്‍വശത്തുനിന്ന് തന്നെ സാമ്പിള്‍ പരിശോധനയ്‌ക്കായി ശേഖരിക്കാം. ഉടന്‍ തന്നെ കിറ്റ് ഓണ്‍ലൈന്‍ വിപണികളിലും രാജ്യത്തെ മറ്റ് മെഡിക്കല്‍ സ്‌റ്റോറുകളിലും ലഭ്യമാകും.

കിറ്റില്‍ ഒരു ടെസ്റ്റ് കാസറ്റ്, അണുവിമുക്തമായ സ്വാബ്, ലിക്വിഡ്, നോസല്‍ ക്യാപ്പ് എന്നിവയുള്ള ട്യൂബ്, നിര്‍ദ്ദേശങ്ങളടങ്ങിയ വീഡിയോ ആക്സസ് ചെയ്യുന്നതിനുള്ള ഗൈഡ്, ക്യുആര്‍ കോഡ് എന്നിവ ഉള്‍പ്പെടുന്നു. ക്യുആര്‍ കോഡ് ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് My Covid-M ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിന്റെ സഹായത്തോട് കൂടി ഫലം പരിശോധിക്കാനും വിശകലനം ചെയ്യാനും സാധിക്കും. റോച്ചെയുടെ കിറ്റ് വിപണിയില്‍ വരുന്നതോട് കൂടി കൊറോണ പോരാട്ടത്തില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...