പത്തനംതിട്ട: ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ പത്തനംതിട്ട സ്വദേശികളുടെ കോവിഡ് ഫലം നെഗറ്റീവ്. പത്തനംതിട്ടയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച അഞ്ചുപേരുടെ ഫലമാണ് നെഗറ്റീവായത്. ഇവരുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച വിവരങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനിക്കും.
കോട്ടയം ചെങ്ങളത്ത് രോഗം സ്ഥിരീകരിച്ച ദമ്പതികള്‍ ശനിയാഴ്ച ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ 182 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 165 പേരായിരുന്നു ശനിയാഴ്ചവരെ ചികിത്സയിലുണ്ടായിരുന്നത്. ശനിയാഴ്ച കേരളത്തില്‍ ആദ്യമരണം സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.