കോവിഡ് 19 ; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 139 ആയി, കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :  രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 139 ആയി. മഹാരാഷ്ട്രയിൽ മാത്രം 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇന്ത്യയിൽ കോവിഡ് 19 രണ്ടാം ഘട്ടത്തിലാണെന്ന് ഐ.സി.എം.ആർ അറിയിച്ചു . കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യ യാത്രാ വിലക്ക് ഏർപ്പെടുത്തി.

16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു. യു.കെയിൽ സന്ദർശനം നടത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്നലെ രോഗം ബാധിച്ച് മരിച്ച മഹാരാഷ്ട്ര സ്വദേശി ഇടപഴകിയ സ്ഥലങ്ങളിലുള്ളവർ നിരീക്ഷണത്തിലാണ്. കോവിഡ് പരിശോധനകൾക്കായി കൂടുതൽ ലാബുകൾ സജ്ജീകരിക്കുമെന്ന് ഐ സി എം ആർ അറിയിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ‌‌‌

യു.എ.ഇ , ഖത്തർ , ഒമാൻ , കുവൈത്ത്, അഫ്ഗാനിസ്ഥാൻ , ഫിലീപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് മാർച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രോഗവ്യാപനത്തെ തുടർന്ന് സതേൺ റെയിൽവേ 17 ഉം വെസ്റ്റേൺ റെയിൽവേ പത്ത് ട്രെയിൻ സർവീസുകളും റദ്ദാക്കി. മേഘാലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് 31 വരെ അടച്ചു . കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷൻദ്ധൻ രാഷ്ട്രപതിയുമായി ചർച്ച നടത്തി. കോവിഡ് 19 രോഗം ബാധിച്ച 13 പേർ ഇതുവരെ ആശുപത്രി വിട്ടു. ഡൽഹിയിലെ ആർ എം എൽ , സഫ്ദർജംഗ് ആശുപത്രികളിൽ കോവിഡ് പരിശോധനയ്ക്കായി എത്തിയവരുടെ വലിയ നിരയാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....