ഐസ് സ്‌ക്രീമിലും കൊറോണ വൈറസ് കണ്ടെത്തി ; ആയിരക്കണക്കിന് പാക്കറ്റുകള്‍ നശിപ്പിച്ച് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ചൈന : ഐസ്‌ക്രീമിലും കൊറോണ വൈറസ് കണ്ടെത്തിയതോടെ ആയിരക്കണക്കിന് ഐസ്‌ക്രീം പാക്കറ്റുകള്‍ നശിപ്പിച്ച് അധികൃതര്‍. വടക്കന്‍ ചൈനയിലാണ് സംഭവം. ഐസ്‌ക്രീം സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്നാണ് ഐസ്‌ക്രീം പാക്കറ്റുകള്‍ നശിപ്പിച്ചത്. ഇതോടെ ടിയാന്‍ജിന്‍ ദാക്വിയോദാവോ ഫുഡ് കമ്പനിയുടെ ഇതേ ബാച്ച് ഐസ്‌ക്രീം ഉപയോഗിച്ചവരെ കണ്ടെത്താനുള്ള നീക്കവും ടിയാന്‍ജിന്‍ നഗരസഭാ അധികൃതര്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് സാമ്പിളുകളാണ് നഗരസഭാ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ മൂന്നും കോവിഡ് പോസിറ്റീവായി. ഇതോടെ പാക്കറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

ഐസ്‌ക്രീം നിര്‍മ്മാണത്തിന് ഉപയോഗിച്ച പാല്‍പ്പൊടി ഉള്‍പ്പെടെയുള്ള ന്യൂസിലാന്‍ഡില്‍ നിന്നും ഉക്രെയിനില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനിയെ 1662 ജീവനക്കാരെയും ക്വറന്റീനിലേക്ക് മാറ്റി. അതേസമയം സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഒരാളില്‍ നിന്നും വൈറസ് പടര്‍ന്നിരിക്കാനാണ് സാധ്യതയെന്നും ലീഡ്‌സ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ ഗ്രിഫിന്‍ പറഞ്ഞു. നിര്‍മ്മാണ പ്ലാന്റിലെ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നമായിരിക്കാമിതെന്നും അദ്ദേഹം പറഞ്ഞു. ഐസ്‌ക്രീം ഏറ്റവും കുറഞ്ഞ താപനിലയിലാണ് സൂക്ഷിക്കുന്നത് എന്നതിനാലും കൊഴുപ്പിന്റെ അംശമുള്ളതിനാലുമാണ് വൈറസ് ഇത്രയും ദിവസം നിലനിന്നതെന്നാണ് ഡോ. ഗ്രിഫിന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...