കോവിഡ് മരണം പതിനൊന്നായിരം കടന്നു ; ഇറ്റലിയില്‍ മാത്രം 4032

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഇറ്റലിയില്‍ മാത്രം നാലായിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

627 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണ സംഖ്യ 4032 ആയി. പ്രഭവകേന്ദ്രമായ ചൈനയേയും മറികടന്ന് ഇറ്റലിയില്‍ കോവിഡ് മരണം വര്‍ദ്ധിക്കുകയാണ്. ലോകത്താകെ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവി‍ഞ്ഞു. ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ പതിനൊന്നായിരത്തി മുന്നൂറ്റി എഴുപതായി. ഇറ്റലിക്കു പുറമേ ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത് സ്പെയ്നിലും ഇറാനിലുമാണ്. സ്പെയിനില്‍ 262 പേരും ഇറാനില്‍ 149 പേരും ഇന്നലെ മാത്രം മരിച്ചു.

യുകെയില്‍ മരണ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഉത്തരവിട്ടു. വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ പബ്ബുകളും റസ്റ്റോറന്റുകളും അടച്ചിടാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. മെക്സിക്കോ, കാനഡ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കുള്ള റോഡ് ഗതാഗതങ്ങള്‍ക്ക് യു,എസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...