കൊവിഡ് 19 : യുഎഇയില്‍ ഒരു പ്രവാസിയടക്കം രണ്ടുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : കൊറോണ വൈറസ്  ബാധിച്ച് യുഎഇയില്‍ ആദ്യ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രോഗബാധ വ്യാപകമാകുന്നത് തടയുന്നതിനായുള്ള കഠിന ശ്രമങ്ങള്‍ നടത്തി വരുന്നതിനിടെയാണ് മരണം. യുഎഇ ആരോഗ്യമന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. ഒരു അറബ് പൗരനും ഏഷ്യക്കാരനായ ഒരു പ്രവാസിയുമാണ് മരിച്ചത്. 78-കാരനായ അറബ് പൗരന്‍ യൂറോപ്യന്‍ യാത്ര കഴിഞ്ഞ് വന്നതോടെയാണ് രോഗബാധിതനായത്.

59 കാരനായ ഏഷ്യക്കാരന്‍ നേരത്തെ തന്നെ ഹൃദ്രോഗം ഉള്‍പ്പടെയുള്ള രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
സാമൂഹ്യ സമ്പര്‍ക്കത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതുള്‍പ്പടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പൊതുജനങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ രണ്ട് മരണമടക്കം കൊറോണ വൈറസ്ബാധയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഇതോടെ മൂന്ന് മരണമായി. നേരത്തെ ബഹ്‌റൈനില്‍ ഒരാള്‍ മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...