യുഎ ഇ : രാജ്യത്തെ കൊറോണ വൈറസ് ബാധിതരെ സൗജന്യമായി ചികിൽസിക്കുമെന്നു യു എ ഇ അറിയിച്ചു. അടിയന്തിര പ്രാധാന്യത്തോടെ ഓരോ കേസുകളും കാണണമെന്നും രോഗികൾക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമല്ലെന്നും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച സർക്യൂലർ ആരോഗ്യമന്ത്രാലയം ഓരോ ആശുപത്രികൾക്കും കൈമാറി.
നിർദേശങ്ങൾ അനുസരിച്ച് ഇൻഷുറൻസ് ഉള്ള രോഗികൾക്ക് വരുന്ന ചികിത്സാചിലവുകൾ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികൾ വഹിക്കണം. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് തികച്ചും സൗജന്യ ചികിത്സ ആശുപത്രികൾ ഉറപ്പാക്കണം. ഇക്കാര്യത്തിൽ വീഴ്ച വരരുത്. എല്ലാ കേസുകളും അടിയന്തിര പ്രാധാന്യത്തോടെ വേണം പരിഗണിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.
നിലവിൽ അഞ്ചു കൊറോണ കേസുകളാണ് യു എ ഇ യിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലംഗ ചൈനീസ് കുടുംബവും ഒരു ചൈനീസ് വിനോദസഞ്ചാരിയുമാണ് ചികിത്സയിൽ ഉള്ളത് . എല്ലാവരുടെയും നില മെച്ചപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.