Tuesday, May 6, 2025 3:39 pm

കൊറോണില്‍ വിതരണം നിര്‍ത്തിവെച്ച്‌ നേപ്പാള്‍ ; നിഷേധിച്ച്‌ ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

കാഠ്​മണ്ഡു: യോഗഗുരു ബാബ രാംദേവിന്റെ പതജ്ഞലി പുറത്തിറക്കിയ കോവിഡ്​ പ്രതിരോധ മരുന്നായ കോറോണിലിന്റെ വിതരണം നിര്‍ത്തിവെച്ച്‌ നേപ്പാള്‍. അതെസമയം കോറോണില്‍ നിരോധിച്ചതായി ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന്​ നേപ്പാള്‍ ആരോഗ്യമന്ത്രാലയം വക്താവ്​ പറഞ്ഞു.

മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്​ 1500 കോറോണില്‍ കിറ്റുകള്‍ വിതരണത്തിനെത്തിച്ചതെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ  കോറോണിലിനെതിരായ വിമര്‍ശനവും നിലപാടും നേപ്പാളിന്റെ തീരുമാനത്തിന്​ കരുത്തേകിയിരുന്നു. അതെ സമയം നേരത്തെ ഭൂട്ടാനും കോറോണില്‍ കിറ്റ്​ വിതരണം ചെയ്യുന്നത്​ നിര്‍ത്തിയിരുന്നു.

നേപ്പാള്‍ സര്‍ക്കാര്‍ മരുന്ന്​ നിരോധിച്ചതായി യാതൊരു ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന്  ആരോഗ്യമന്ത്രാലയം വക്താവായ ഡോ. കൃഷ്​ണ പ്രസാദ്​ പൗഡ്യാല്‍ പറഞ്ഞു. രാജ്യത്ത്​ പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള എല്ലാ മരുന്നുകളും ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലുള്ള ഡിപ്പാര്‍ട്ട്​മെന്റ് ​ ഓഫ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്​ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്​ അദ്ദേഹം അറിയിച്ചു.

നേപ്പാള്‍ ആരോഗ്യ മന്ത്രിയായിരുന്ന ഹൃദയേഷ്​ ത്രിപാഠിക്ക്​ ഒരു പാക്കറ്റ്​ കോറോണില്‍ സമ്മാനമായി നല്‍കിയതായി അറിഞ്ഞതല്ലാതെ ഇതേപ്പറ്റി തനിക്ക്​ കൂടുതല്‍ ഒന്നും അറിയില്ലെന്ന്​ ഡോ. കൃഷ്​ണ പ്രസാദ് പൗഡ്യാല്‍ പറഞ്ഞു.

പ്രതിരോധ ശക്​തി വര്‍ധിപ്പിക്കാന്‍ ​ സഹായിക്കുന്ന നിരവധി ആയുര്‍വേദ മരുന്നുകള്‍ നേപ്പാളിലുണ്ട്​. എന്നാല്‍ ലോകാരോഗ്യ സംഘടന ഇതുവരെ കോവിഡിനെതിരെ ഒരു മരുന്നിനും അംഗീകാരം നല്‍കിയിട്ടി​ല്ലെന്ന്​ പൗഡ്യാല്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് ​ ആദ്യ തരംഗം വ്യാപിച്ച സാഹചര്യത്തില്‍ ജൂണ്‍ 23 നാണ്​ ബാബാ രാംദേവ്​ ആ​യുര്‍വേദ മരുന്നായ’ കോറോണില്‍ ‘പുറത്തിറക്കിയത്​. അടുത്തിടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കോവിഡ് കിറ്റില്‍ കൊറോണില്‍ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎൻ സുരക്ഷാ കൗൺസിലിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം യുഎൻ സുരക്ഷാ കൗൺസിലിൽ ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി....

പത്തിയൂർ പാലം പുനർനിർമിക്കുന്നതിന് മുന്നോടിയായി നിലവിലെ പാലം പൊളിക്കുന്നതിനുള്ള നടപടി തുടങ്ങി

0
കായംകുളം : പത്തിയൂർ പാലം പുനർനിർമിക്കുന്നതിനു മുന്നോടിയായി നിലവിലെ പാലം...

ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ് ; 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

0
തിരുവനന്തപുരം: വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്. 31 കാരിയുടെ 9...