അഴിമതി മേയർ രാജിവെക്കണം ; കൊച്ചി മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയർ വി. കെ മിനി മോൾക്കെതിരെ കോർപ്പറേഷൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് മേയർ ആവർത്തിച്ചു. അഴിമതി നടത്തിയ മേയർ രാജി വെക്കണമെന്ന ബാനർ ഉയർത്തിയാണ് ഇടത് അംഗങ്ങൾ കൗൺസിൽ യോഗത്തിന്റെ നടുത്തളത്തിലേക്ക് ഇറങ്ങിയത്. പ്രതിപക്ഷ ബഹളത്തിൽ കൗൺസിൽ യോഗം സ്തംഭിച്ചു. വരും ദിവസങ്ങളിൽ മേയർക്കെതിരെ പ്രതിഷേധം കടുപ്പിക്കും എന്ന് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.

പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്നും മേയർ പറഞ്ഞു. ഇതുവരെ കേസുമായി ബന്ധപ്പെട്ട ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും തന്റെ ഭാഗം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കി. ബഹളം തുടർന്നതോടെ മേയർ അജണ്ട അവതരിപ്പിച്ച് കൗൺസിൽ യോഗം അവസാനിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്ന സമയത്ത് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മിനിമോൾ അഴിമതി നടത്തിയെന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...