പത്തനംതിട്ടയിലെ ഗാന്ധി പ്രതിമയുടെ കണ്ണട കാണാനില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ ഗാന്ധി സ്ക്വയറില്‍ സ്ഥാപിച്ചിരുന്ന മഹാത്മ ഗാന്ധിയുടെ കണ്ണട കാണാനില്ല. നിയമസഭാ തെരഞ്ഞടുപ്പ് കൊട്ടികലാശം നടക്കുന്നതിന് മുന്‍പ് വരെ പ്രതിമയില്‍ കണ്ണടയുണ്ടായിരുന്നതായാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കണ്ണട കാണാതായത്. ഗാന്ധി സ്ക്വയറില്‍ വിവിധ പ്രതിഷേധ യോഗങ്ങളും പരിപാടികളും നടന്നിട്ടുണ്ടെങ്കിലും ഗാന്ധി പ്രതിമയില്‍ കണ്ണടയില്ലെന്ന വിവരം മാത്രം ആരും ശ്രദ്ധിച്ചിട്ടില്ല. 2003 ഒക്ടോബര്‍ 9 നാണ് സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലാ ഭരണകൂടം ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്താറുണ്ട്. ഗാന്ധി സ്മൃതി ദിനത്തില്‍ പ്രത്യേക പരിപാടികളും ഇവിടെ നടന്നുവരുന്നു. പത്തനംതിട്ട നഗരത്തില്‍ ഏറ്റവും കൂടുതല്‍ ജനത്തിരക്കുള്ള ഭാഗം കൂടിയാണ് ഗാന്ധി സ്ക്വയര്‍. എന്നാല്‍ ജനങ്ങളുടെ തിരക്കില്‍ രാഷ്ട്രപിതാവിന്റെ മുഖത്തെ കണ്ണട നഷ്ടപ്പെട്ടത് അധികാരികളാരും അറിഞ്ഞിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...