ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ല ; ഹരിപ്പാട് ഹോട്ടല്‍ ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചു. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന ചിക്കന്‍ ചിക്കാഗോ ഹോട്ടലിലാണ് സംഭവം. ഇത് സംബന്ധിച്ച് ഹോട്ടലുടമ സുധീര്‍ പോലീസില്‍ പരാതി നല്‍കി. കൂടുതല്‍ ചിക്കന്‍ നല്‍കാമെന്ന് പറഞ്ഞിട്ടും യുവാവ് ഹോട്ടല്‍ ജീവനക്കാരനെ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തതായി ഹോട്ടലുടമ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് കൂടുതല്‍ വിഷമമുണ്ടാക്കിയാതായും ഉടമ പറയുന്നു. കഴിച്ചുകൊണ്ടിരുന്ന ഫ്രൈഡ് റൈസും പാത്രവും യുവാവ് തട്ടി എറിയുകയും ചെയ്തു.

തുടര്‍ന്നാണ് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചെറിയുകയും ചെയ്തത്. സ്ഥാപനത്തിന് മുപ്പത്തയ്യായിരം രൂപയോളം നഷ്ടമുണ്ടായതായും ഉടമ പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹരിപ്പാട് പോലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...