ഇടമലയാർ കനാൽനിർമാണത്തിലെ അഴിമതി ; 44 പേർക്ക് മൂന്നുവർഷം വീതം കഠിനതടവിന് വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: ഇടമലയാർ ജലസേചന പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാൽ പുനർനിർമാണവുമായി ബന്ധപ്പെട്ട 2011-ലെ അഴിമതിക്കേസിൽ 44 പേർക്ക് ശിക്ഷ. മൂന്നുവർഷം കഠിനതടവ് എല്ലാ പ്രതികളും അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. എല്ലാ പ്രതികളിൽനിന്നുമായി 10 കോടിരൂപ പിഴയീടാക്കാനും തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിൽ വിധിച്ചു. 39 കേസുകളിലായാണ് ഈ ശിക്ഷ. മുൻ എക്സിക്യുട്ടീവ് എൻജിനീയർ ടി.ആർ. ശൈലേശൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പി.വി. പുഷ്പരാജ് എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് ശിക്ഷിച്ചത്. ഇവർ രണ്ടുപേരും എല്ലാ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. 2.34 കോടി രൂപ വീതമാണ് ഇവരിൽനിന്ന് പിഴയീടാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇവർക്കുപുറമേ അസിസ്റ്റന്റ് എൻജിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ എന്നിവരെല്ലാം പ്രതികളാണ്. അഴിമതി നിരോധന നിയമം, ഗൂഢാലോചന, കണക്കിലെ കൃത്രിമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയത്.

ഇതിന് ഓരോന്നിനും മൂന്നുവർഷം വീതം കഠിനതടവ് ശിക്ഷയുമുണ്ട്. എന്നാൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി എന്നതിനാൽ മൂന്നുവർഷം മാത്രമേ തടവുണ്ടാകൂ. എന്നാൽ പിഴശിക്ഷ വേറെ വേറെ ഒടുക്കണം. ഒരു വകുപ്പുപ്രകാരം രണ്ടുലക്ഷം രൂപയാണ് പിഴ. ഇങ്ങനെ ഒരുകേസിൽ മൂന്നുവകുപ്പുപ്രകാരം ആറുലക്ഷം രൂപ പിഴയീടാക്കണം. ശൈലേശൻ, പി.വി. പുഷ്പരാജ് എന്നിവർ 39 കേസുകളിലും പ്രതിയാണ് എന്നതിനാലാണ് പിഴ 2.34 കോടിയായി ഉയർന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...