സാമ്പത്തിക പാക്കേജ്‌ ആവശ്യപ്പെട്ട് കേരളം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച യോഗത്തിൽ 24,000കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യപ്പെട്ട് കേരളം. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനം ലക്ഷ്യമിട്ട് 5000 കോടിയുടെ ‘വിസൽ പാക്കേജ്‌’, കോഴിക്കോട്- വയനാട് തുരങ്കപാത അടക്കം പദ്ധതികൾക്കായി 5000 കോടി, റബറിന് 250 രൂപ താങ്ങുവില തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. സിൽവർലൈൻ പദ്ധതിക്ക് പെട്ടെന്ന്‌ അനുമതി നൽകണമെന്ന ആവശ്യവുമുണ്ട്.സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാനും വികസന പാതയിൽ മുന്നേറാനും രണ്ട്‌ വർഷത്തേക്കുള്ള പ്രത്യേക സാമ്പത്തിക സഹായമാണ്‌ കേരളം തേടിയത്‌.

അർഹതപ്പെട്ട വായ്‌പ നിഷേധിക്കുന്നതും വായ്‌പാനുവാദത്തിൽ വെട്ടിക്കുറവ്‌ വരുത്തിയതും മൂലം രണ്ടു വർഷം 5710 കോടി വീതം വായ്‌പ കുറയും. 15-ാം ധനകാര്യ കമ്മിഷൻ കേന്ദ്ര നികുതിവിഹിതം കുറച്ചതും ജി.എസ്‌.ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും റവന്യുകമ്മി ഗ്രാന്റ് അവസാനിക്കുന്നതും സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന് 6000 കോടി മുടക്കിയതിന് തുല്യമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജി.എസ്‌.ടി കേന്ദ്ര – സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 50:50 ആക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....