റഷ്യയിലെ വവ്വാലുകളിൽ കോസ്റ്റാ വൈറസുകളുടെ സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

മോസ്കോ : റഷ്യയിലെ  കുഞ്ഞു വവ്വാലുകളില്‍ സ്ഥിരീകരിക്കപ്പെട്ട പ്രത്യേക തരം കോവിഡ് വൈറസ് മനുഷ്യരിലേക്ക് പടരാനും കോവിഡ് വാക്‌സിനുകളും കോവിഡ് വൈറസും തീര്‍ക്കുന്ന പ്രതിരോധ ശക്തിയെ മറികടക്കാനും ശേഷിയുള്ളതെന്ന് പഠനങ്ങള്‍. 2020കളുടെ അവസാന സമയത്താണ് റഷ്യയില്‍ കോസ്റ്റാ 1, കോസ്റ്റാ 2 വൈറസുകളെ വവ്വാലില്‍ കണ്ടെത്തുന്നത്.

സാര്‍സ് ബീറ്റാ കൊറോണ വൈറസ് (സാര്‍ബക്കോ വൈറസ്) വിഭാഗത്തില്‍പ്പെട്ട ഒരു തരം കൊറോണ വൈറസിനെയാണ് റൈനോപസ് ഹിപ്പോസിഡറോസിസ് അഥവാ ലെഷര്‍ ഹോഷൂ ബാറ്റ്‌സ് എന്ന കുഞ്ഞു വവ്വാലുകളില്‍ കണ്ടെത്തിയിരുന്നത്. പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വൈറസുകള്‍ക്ക് മനുഷ്യ കോശങ്ങളിലേക്ക് സാര്‍സ് കോവി 2 വൈറസുകളെപ്പോലെ തന്നെ കടന്നുകയറാന്‍ സാധിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.

സാര്‍സ് കോവി വൈറസിനെ പോലെ തന്നെ ശരീരത്തിലേക്ക് കയറി ന്യൂമോണിയ പോലെയുള്ള രോഗമുണ്ടാക്കുന്ന ഈ വൈറസുകള്‍ക്ക് ഇപ്പോള്‍ ലഭ്യമായ കോവിഡ് വൈറസ് വാക്‌സിനുകള്‍ ഉണ്ടാക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുമെന്നുമാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

ജന്തുജന്യമായ കോവിഡ് വൈറസുകള്‍ തടയാനുള്ള ശേഷി കൂടി വാക്‌സിനുകള്‍ക്ക് ഉണ്ടാവേണ്ടതുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാല്‍ കൂടി പുതിയ തരത്തിലുള്ള വൈറസുകള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും അത് പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കാനാവുകയും ഇല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...