മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കി ; മാതാവും സഹായികളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മേലാറ്റൂര്‍: മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസില്‍ മാതാവും സഹായികളും അറസ്റ്റിൽ. പട്ടിക്കാട് മുള്ള്യാകുർശിയിലെ തച്ചാംകുന്നൻ നഫീസ (48), അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ സംഘാംഗങ്ങളായ തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), കൂട്ടാളിയായ അബ്ദുൽ നാസർ (32) എന്നിവരെയാണ് മേലാറ്റൂർ സിഐ കെആർ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ മകൻ മുഹമ്മദ് ഷഫീഖ് നഫീസയുടെ വീടിന്റെ അരക്കിലോമീറ്റർ അകലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ഇവിടെ നിർത്തിയിട്ട സ്കൂട്ടർ കഴിഞ്ഞ ഒന്നിനു പുലർച്ചെ മൂന്നിനാണ് സംഘം കത്തിച്ചത്.

നഫീസയ്ക്ക് മകനുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതിന്റെ വിരോധം കാരണമാണ് സ്കൂട്ടർ കത്തിക്കുന്നതിന് ക്വട്ടേഷൻ നൽകിയതെന്ന് സിഐ പറഞ്ഞു. ക്വട്ടേഷൻ സംഘാംഗങ്ങളായ അബ്ദുൽ നാസർ, കാജാ ഹുസൈൻ എന്നിവർ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പെട്ടവരാണന്നും പോലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ അജിത്ത്കുമാർ, എഎസ്ഐമാരായ ജോർജ് കുര്യൻ, വിശ്വംഭരൻ, സിപിഒമാരായ സുരേന്ദ്രബാബു, ജോർജ് സെബാസ്റ്റ്യൻ, ഷംസുദ്ദീൻ, ഷിജു, സിന്ധു, സലീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...