കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കും ജനമൈത്രി പോലീസും സംയുക്തമായി സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച കൗണ്‍സിലിംഗ് സെന്റര്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ധന്യാദേവി അധ്യക്ഷയായ ചടങ്ങില്‍ സബ് ഇന്‍സ്പക്ടര്‍ എസ്. വിപിന്‍കുമാര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂര്യകലാദേവി, എ. വിജയന്‍ നായര്‍, എ. ജി. ശ്രീകുമാര്‍, പി. എസ്. രാജു, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്. ആദില, സിഡിഎസ് ചെയര്‍പേഴ്സണ്‍ എം. ടി. സീജാമോള്‍, വൈസ് ചെയര്‍പേഴ്സണ്‍ ലളിത രാമചന്ദ്രന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. ആര്‍. അനുപ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുടുംബ പ്രശ്നങ്ങളില്‍ കാണ്‍സിലിംഗ്, മാനസികപിന്തുണ എന്നിവ നല്‍കി കുടുംബബന്ധങ്ങളെ ദൃഢതയുള്ളതാക്കുന്നതിനും കുട്ടികളുടെയും യുവാക്കളുടേയും ഇതര പ്രശ്നങ്ങളില്‍ ആവശ്യമായ പിന്തുണ നല്‍കുവാനും കൗണ്‍സിലിംഗ് സെന്ററുകളിലുടെ സാധ്യമാകുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന്...

0
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ...
CRIME SCENE

അമ്മായിയച്ഛന്‍റെ മരണത്തിൽ കുറ്റപ്പെടുത്തൽ ; അധ്യാപിക ജീവനൊടുക്കി

0
ഡെറാഡൂണ്‍: ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂണ്‍ സ്വദേശിയായ 26കാരി...

പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം തികഞ്ഞ...

0
തിരുവനന്തപുരം: പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ...

പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് പി.കെ....

0
മലപ്പുറം: പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇന്നലെ യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും...