കോന്നി : ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം പതിവായതോടെ കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും കാട്ടാനകളുടെ കണക്കെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി തണ്ണിത്തോട് ഫോറസ്റ്റേഷൻ പരിധിയിലും കണക്കെടുപ്പ് ആരംഭിച്ചു. വന പ്രദേശങ്ങളെ ബ്ലോക്കുകളായി തിരിച്ച് നടത്തുന്ന കണക്കെടുപ്പിൽ തണ്ണിത്തോട് ഫോറസ്റ്റേഷൻ പരിധിയിലെ അഞ്ച് ബ്ലോക്കുകളിലായാണ് ആനകളുടെ കണക്കെടുപ്പ് നടത്തുന്നത്.
മൺപിലാവ്, പറക്കുളം, പൂച്ചക്കുളം, കുഞ്ഞിനാകുഴി കോട്ട, കുടപ്പന തോട്, കോടമല എന്നിവയാണ് തണ്ണിത്തോട് ഫോറെസ്റ്റെഷൻ പരിധിയിലെ ബ്ലോക്കുകൾ. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ആയ ലോക്കസ്സ് ആപ്പും സെൻസസിന് ഉപയോഗിച്ച് വരുന്നു. മൂന്ന് മുതൽ നാല് പേരടങ്ങുന്ന വനപാലക സംഘമാണ് കണക്കെടുക്കുന്നത്. കണക്കെടുപ്പിന്റെ ആദ്യ ദിനത്തിൽ നിർദിഷ്ട ബ്ലോക്കിനുള്ളിൽ പൂർണ്ണമായി സഞ്ചരിച്ച് നേരിട്ട് കാട്ടാനകളെ കാണുവാൻ ശ്രമിക്കും.
രണ്ടാം ദിവസം ഒന്നര കിലോമീറ്റർ ദൈർഖ്യമുള്ള നേർ രേഖയിലൂടെ സഞ്ചരിച്ച് ആന പിണ്ഡത്തിന്റെ കണക്കെടുപ്പ് നടത്തും. മൂന്നാം ദിവസം ആനയെ കാണുവാൻ കൂടുതൽ സാധ്യതയുള്ള അരുവികൾ, ചെറിയ തോടുകൾ, ഈറ്റകാടുകൾ എന്നിവടങ്ങൾ സന്ദർശിച്ച് കണക്കെടുക്കും. മെയ് 17 ആരംഭിച്ച കണക്കെടുപ്പ് 19 ന് അവസാനിക്കും. പെരിയാർ എലിഫന്റ് റിസർവിലെ സെൻസെസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫീൽഡ് ഡയറക്ടർ കോട്ടയം പി പി പ്രമോദ് കഴിഞ്ഞ ദിവസം തണ്ണിത്തോട് ഫോറസ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു.
തണ്ണിത്തോട് ഫോറെസ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റെജികുമാർ ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേരളത്തിൽ വയനാട്, ആനമുടി, പെരിയാർ, നിലമ്പൂർ എന്നിങ്ങനെ നാല് എലിഫന്റ് റിസേർവുകൾ ആണ് ഉള്ളത്. പെരിയാർ എലിഫൻറ് റിസർവ്വ് പരിധിയിൽ വരുന്നവയാണ് കോന്നി, റാന്നി ഡിവിഷനുകൾ. കേരളത്തിൽ പറമ്പിക്കുളം ടൈഗർ റിസർവും പെരിയാർ ടൈഗർ റിസർവുമാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033