കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കി ഇന്‍സ്റ്റഗ്രാം വഴി അയച്ചു നല്‍കുന്നതാണ് ഇവരുടെ പതിവ്.

നിരവധി പേരാണ് ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പോലീസ് പറയുന്നു. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കൂടാതെ ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പോലീസ് തീരുമാനം. ഈ വര്‍ഷം ആദ്യം മുതലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...

പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് പിഎസ്‍സി

0
തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന...

കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: തിങ്കളാഴ്ച പുലർച്ചെ കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം...