എഎന്‍ ഷംസീറിനെയിരായ നീക്കം അപലപനീയം – സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഎന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം. മിത്തുകളെ ശാസ്ത്രമായും ചരിത്രമായും കണ്ടുകൊണ്ട് നടത്തുന്ന പ്രചരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അതിലൂടെ അശാസ്ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ വിവിധ തലങ്ങളില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായി സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ശാസ്ത്രീയമായ ചിന്തകള്‍ സമൂഹത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്വത്തെ തടയുന്നതിനുള്ള ശ്രമങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക് നാടിനെ നയിക്കാനെ ഇടയാക്കൂ. ശാസ്ത്രീയമായ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെപ്പോലും വര്‍ഗ്ഗീയമായി ചിത്രികരിക്കുന്ന രീതിയെ ശക്തമായി അപലപിക്കേണ്ടതുണ്ട്.

ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ട്. അത് സംരക്ഷിക്കുക എന്നത് ജനങ്ങളുടെ മൗലീകവകാശമാണ്. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസങ്ങളെ ശാസ്ത്ര ചിന്തകളായി അവതരിപ്പിക്കുന്നത് ശാസ്ത്രത്തിന്റെ വികാസത്തേയും അതുവഴി നാടിന്റെ പുരോഗതിയേയും തടയുന്നതിനെ ഇടയാക്കൂ. സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രചരണങ്ങളെ സംബന്ധിച്ച് യുഡിഎഫിന്റെ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ടെന്നും സിപിഎം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...