പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ട്രെയിനില്‍ യാത്ര ചെയ്ത ദമ്പതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ട്രെയിനില്‍ യാത്ര ചെയ്ത ദമ്പതികള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് രാജ്യത്തെ നടുക്കിയ അതിക്രൂര സംഭവം നടന്നത്. ഇവര്‍ സെക്കന്ദരാബാദ് രാജ്കോട്ട് എക്സ്പ്രസില്‍ രാജസ്ഥാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ യാത്ര തുടങ്ങുമ്പോള്‍ മുതല്‍ കുട്ടി ഉറങ്ങുന്ന നിലയിലായിരുന്നു. ഇത് കൂടെയുള്ള യാത്രക്കാര്‍ക്ക് സംശയമായി.ഏകദേശം 6 മണിക്കൂറോളം പിന്നിട്ടിട്ടും കുട്ടിക്ക് യാതൊരു അനക്കവും ഇല്ലാതിരുന്നത് സഹയാത്രികര്‍ ശ്രദ്ധിച്ചു. ഇതോടെ യാത്രക്കാര്‍ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സോളപൂര്‍ പോലീസിനും വിവരം കൈമാറി.

പോലീസ് ഉടന്‍ ട്രെയിനിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ച്‌ കിടക്കുക്കയാണെന്ന് കണ്ടെത്തിയത്. ഇതോടെ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് ക്രൂര സംഭവത്തിന്റെ ചുരുളഴിയുന്നത്. കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതാണ്. പിന്നീട് ഇയാള്‍ ഭാര്യയെയും മകനെയും ഭീഷണിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി ഇവരെ രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. റെയില്‍വേ പോലീസും സോളപൂര്‍ പോലീസും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...