ജാൻ ബീവി കൊലപാതക കേസിലെ പ്രതി അയ്യപ്പൻ തമിഴ്നാട്ടിലേക്ക് കടന്നത് ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി : പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പെരുവെമ്പ് ജാൻ ബീവി കൊലപാതക കേസിലെ പ്രതി അയ്യപ്പൻ തമിഴ്നാട്ടിലേക്ക് കടന്നത് ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴിയാണെന്ന് പോലീസ്. ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി. ബൈക്കിലാണ് ഇയാൾ അതിർത്തി കടന്നതെന്നും പോലീസ് പറഞ്ഞു. കേസിന്റെ അന്വേഷണം പോലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട ജാൻ ബീവിയുടെ പങ്കാളിയാണ് പ്രതിയായ അയ്യപ്പൻ എന്ന ബഷീർ. ഇയാൾ കമ്പം, തേനി ഭാഗത്തേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസ് അന്വേഷിക്കുന്നുണ്ടോ എന്നറിയാൻ ഇയാൾ ബന്ധുക്കളെ വിളിച്ചതായും വിവരമുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് പുതുനഗരത്തിന് സമീപം ചോറക്കോട് ജാന്‍ ബീവിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. രണ്ടാം ഭര്‍ത്താവായ അയ്യപ്പന്‍ എന്ന ബഷീറിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പാഴ് മരങ്ങള്‍ മുറിച്ചുമാറ്റുന്നതായിരുന്നു ഇവരുടെ തൊഴില്‍. കൊല്ലപ്പെട്ട ജാന്‍ ബീവി ബുധനാഴ്ച വൈകിട്ട് ഒരു പുരുഷനുമായി വഴക്കിട്ട് റോഡിലൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് വെട്ടുകത്തിയും മദ്യക്കുപ്പിയും ഫോണും വസ്ത്രങ്ങളടങ്ങിയ സഞ്ചിയും കണ്ടെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു...

0
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ...

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...