വെഞ്ഞാറമൂടിനടുത്ത് ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെഞ്ഞാറമൂടിനടുത്ത് ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂടിനടുത്ത് ചെമ്പൂരില്‍ പരമേശ്വരം പങ്കജ ഹൗസില്‍ രവികുമാര്‍ (60), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ഇരുവരെയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മരുമകന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

രവികുമാറിന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ഷുഗര്‍ രോഗവും പിടിപെട്ടു. കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കാല്‍വിരലുകള്‍ മുറിച്ചു മാറ്റണമെന്ന് പറഞ്ഞിരുന്നു. തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വിരലുകള്‍ മുറിക്കാനുള്ള ശസ്ത്രക്രിയ വെള്ളിയാഴ്ച നടത്താനിരിക്കുകയായിരുന്നു. ഇനി ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇല്ലെന്നും ഭര്‍ത്താവിനൊപ്പം താനും മരിക്കുകയാണെന്ന് ബിന്ദു മക്കള്‍ക്കായി എഴുതിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...