കോവിഡ്​ വാക്​സിന്‍ തമിഴ്​നാട്ടിലും ​സൗജന്യമായി നല്‍കുo : എടപ്പാടി പളനിസ്വാമി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കോവിഡ്​ വാക്​സിന്‍ ലഭ്യമായാല്‍ തമിഴ്​നാട്ടിലും അത്​ സൗജന്യമായി നല്‍കുമെന്ന്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ബീഹാറിന്​ പിന്നാലെ തമിഴ്​നാടും ഈ പ്രഖ്യാപനം നടത്തുകയാണ്​. കോവിഡ്​ വാക്​സിന്‍ ലഭ്യമായാല്‍ അത്​ സൗജന്യമായി നല്‍കും. തമിഴ്​നാട്ടില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ എടപ്പാടിയുടെ പ്രസ്​താവന.

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബീഹാറിലെ ജനങ്ങള്‍ക്കെല്ലാം സൗജന്യമായി കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിലാണ്​ ബി.ജെ.പി വാഗ്​ദാനം ചെയ്​തത്​. കോവിഡ് -19 വാക്സിന്‍ വന്‍ തോതില്‍ ലഭ്യമായി തുടങ്ങിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ്​ പ്രകടനപത്രിക പുറത്തിറക്കി കൊണ്ട്​ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്​. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ മറുപടിയുമായി ബി.ജെ.പിയുടെ ഐ.ടി സെല്‍ അംഗം അമിത് മാല്‍വിയ രംഗത്തെത്തി. ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കുമെന്ന വാഗ്ദാനമുണ്ട്​. എല്ലാ പദ്ധതികളെയും പോലെ കേന്ദ്രം മിതമായ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കും. അത്​ സൗജന്യമായി നല്‍കണോ വേണ്ടയോ എന്നത്​ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കാവുന്നതാണ്​. സംസ്ഥാനത്തെ ആരോഗ്യത്തിന്​ പ്രാധാന്യമെന്ന്​ കരുതുന്നതിനാല്‍ ബിഹാര്‍ ബി.ജെ.പി അത്​ സൗജന്യമായി നല്‍കുമെന്ന്​ പ്രഖ്യാപിക്കുകയായിരുന്നു- അമിത്​ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....