തുല്ല്യതാ പരീക്ഷയില്‍ മികച്ച വിജയംനേടി ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാതാപിതാക്കളെ പഠിപ്പിക്കണമെന്ന സന്ദീപ് കുമാറിന്റെയും അനന്ദുവിന്റെയും ആഗ്രഹം വെറുതെയായില്ല. മാതാപിതാക്കളെ പഠിപ്പിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട മക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചിരിക്കുകയാണ് വായ്പൂര്, മേലേ കറുത്തേടത്ത് വിജയന്‍ പിള്ളയും സോമലതയും. മക്കളുടെ ആഗ്രഹം അനുസരിച്ച് മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി പഠന കേന്ദ്രത്തില്‍ തുല്യതാ പഠിതാക്കളായ ചേര്‍ന്ന ഇവര്‍ മികച്ച വിജയം നേടിയിരിക്കുകയാണ് ഇപ്പോള്‍.

കൃഷി വകുപ്പിന്റെ പുല്ലാട്ടുളള വിത്തുല്‍പ്പാദന കേന്ദ്രത്തിലെ ജീവനക്കാരിയായ സോമലതയും ബിസിനസുകാരനായ വിജയന്‍ പിള്ളയും വാശിയോടെ പഠിച്ചത് മക്കളുടെ പ്രോത്സാഹനം കൊണ്ടാണ്. സോമലത അഞ്ച് എ പ്ലസും ഒരു എയും വാങ്ങിയപ്പോള്‍ വിജയന്‍ പിള്ള മൂന്ന് എ പ്ലസും ഒരു എയും കരസ്ഥമാക്കിയാണ് വിജയിച്ചത്. മല്ലപ്പള്ളി സി.എം.എസ് പഠന കേന്ദ്രത്തിലെ പരീക്ഷയില്‍ ഒന്നാം സ്ഥാനം എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ അമ്പിളിക്കാണ്. രണ്ടും മൂന്നും സ്ഥാനം നേടി താരമായത് സോമലത – വിജയന്‍ പിള്ള ദമ്പതികളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...