ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍ – 9 മാസം പ്രായമുള്ള കുഞ്ഞ് പട്ടിണികിടന്നും മരിച്ചു ; രണ്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഗഡി റോഡ് ചേതന്‍ സര്‍ക്കിളില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ശങ്കര്‍, ഭാര്യ ഭാരതി, 27 വയസ്സുള്ള മകന്‍, 30ന് മേല്‍ പ്രായമുള്ള പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 9 മാസം പ്രായമുള്ള കുഞ്ഞ് പട്ടിണികിടന്നും മരിച്ചു.

മൃതദേഹത്തിനടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ രണ്ടരവയസ്സുള്ള കുട്ടിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗ്ലൂരു പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഓഫീസര്‍ സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു. പല മൃതദേഹങ്ങളും അഴുകിതുടങ്ങിയിരുന്നെന്നും പോലീസ് പറഞ്ഞു.

ശങ്കര്‍ കുടുംബവുമായി വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയും മകനും രണ്ട് പെണ്‍മക്കളും സീലിങ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. 9 മാസം പ്രായമുള്ള കുട്ടി പട്ടിണികിടന്നും മരിച്ചു. രണ്ടര വയസ്സുള്ള കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...