മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെയും കാമുകനെയും കോടതി വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെയും കാമുകനെയും കോടതി വെറുതെ വിട്ടു. കുണ്ടറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുവതിക്ക് അനുകൂലമായി ഭർത്താവും മക്കളും മൊഴി നൽകിയതോടെയാണ് തീരുമാനം. യുവതിയും ഭർത്താവും വിവാഹബന്ധം വേർപെടുത്താനും തീരുമാനിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റൽ ചെയ്ത കേസിലാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചാണ് കേസിലെ ഒന്നാം പ്രതിയായ കവിത രണ്ടാം പ്രതിയായ കാമുകൻ ജെർലിൻ ജോൺസണൊപ്പം പോയത്. 2022 ഒക്ടോബർ 7-നായിരുന്നു ഇത്. കവിത കാമുകനൊപ്പമാണ് പോയതെന്ന് മനസിലാക്കിയതിന് പിന്നാലെ കവിതയുടെ അച്ഛൻ സി. പാർത്ഥസാരഥി പിള്ളയാണ് പോലീസിൽ പരാതി നൽകിയത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 317, ജൂവനൈൽ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. കവിതയെ കുറ്റകൃത്യത്തിന് സഹായിച്ചെന്നതാണ് ജെർലിനെതിരെ കേസെടുക്കാൻ കാരണം. കേസ് കോടതി പരിഗണിച്ച ഘട്ടത്തിൽ പോലീസ് ചുമത്തിയ കുറ്റങ്ങൾ പ്രതികൾ നിഷേധിച്ചു. പിന്നീട് വിചാരണ ഘട്ടത്തിൽ പ്രതികൾക്കെതിരായ നിലപാട് കവിതയുടെ പിതാവും ഭർത്താവും മക്കളും മാറ്റി. യുവതി ഒളിച്ചോടിയില്ലെന്നാണ് പിതാവും ഭർത്താവും കോടതിയോട് പറഞ്ഞത്. ഇതാണ് കേസിൽ നിർണായകമായത്. പ്രതികൾ കുറ്റം ചെയ്തതായി മറ്റ് യാതൊരു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കാനും സാധിച്ചില്ല. ഇതോടെ കവിതയെയും ജെർലിനെയും കോടതി വെറുതെ വിട്ടു. കവിതയും ഭർത്താവ് ബി.ബിജുകുമാറും വിവാഹബന്ധം വേർപെടുത്താൻ ഉഭയകക്ഷി സമ്മതപ്രകാരം കുടുംബകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കവിതയ്ക്ക് വേണ്ടി അഡ്വ. അതുൽ.സിയും ജെർലിൻ ജോൺസന് വേണ്ടി അഡ്വ. ലിജിൻ ഫെലിക്‌സുമാണ് കോടതിയിൽ ഹാജരായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...