ജോലിക്കിടെ പൊള്ളലേറ്റ വെല്‍ഡര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

അബുദാബി : ജോലിക്കിടെ പൊള്ളലേറ്റ വെല്‍ഡര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. കമ്പനിയും എഞ്ചിനീയറും 600,000 ദിര്‍ഹം പരിക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് അബുദാബി അപ്പീല്‍ കോടതി ഉത്തരവിട്ടു. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു.

താന്‍ സൈറ്റിലെ എഞ്ചിനീയറുടെ കൂടെ നിന്ന് ജോലി ചെയ്യുന്ന സമയത്തായിരുന്നു അപകടമുണ്ടായതെന്ന് പരാതിക്കാരന്‍ പറഞ്ഞു. വൈദ്യുതി പെട്ടി തുറക്കാന്‍ എഞ്ചിനീയര്‍ ആവശ്യപ്പെട്ടെന്നും പക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ലെന്നും പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ പെട്ടി തുറന്നതോടെ തൊഴിലാളിയുടെ മുഖത്തിന് അഭിമുഖമായിരുന്ന പെട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും വലതുകയ്യിലുമാണ് ഇയാള്‍ക്ക് പൊള്ളലേറ്റത്.

തനിക്കുണ്ടായ അപകടത്തിന് 3 ദശലക്ഷം ദിര്‍ഹമാണ് തൊഴിലാളി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഉത്തരവ് പ്രകാരം 6 ലക്ഷം ദിര്‍ഹമാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയും എഞ്ചിനീയറും ബാധ്യസ്ഥര്‍. പണമടയ്ക്കുന്നത് വരെ 12 ശതമാനം നിയമപരമായ പലിശ വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...